മേക്ക് ഓവറുകള്‍ നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന കാര്യത്തില്‍ വിദഗ്ധയാണ് നടി ഷംന കാസിം. മുടി വെട്ടിയും കുറച്ചും മൊട്ടയടിച്ചുമൊക്കെ നടി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഷംനയുടെ ഏറ്റവും പുതിയ ലുക്കാണ് നടിയെ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കിയത്.
പോലീസ് വേഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നാണ് ഷംന തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവച്ചത്. കാരവാനില്‍ ഇരുന്ന് ബോറടിച്ചു. അതുകൊണ്ടാണ് പ്രേക്ഷകരുമായി സംസാരിക്കാന്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടതെന്നും താരം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥയായി ഷംന അഭിനയിച്ചുകൊണ്ടിരിക്കുന്ന കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനില്‍ നിന്നാണ് ഷംന തന്റെ വീഡിയോ പങ്കുവയ്ക്കുന്നത്. മലയാളത്തില്‍ ഷംന ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റായി ലക്ഷ്മി, അനു സിത്താര, നെടുമുടി വേണു എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കുട്ടനാടും പരിസരപ്രദേശങ്ങളുമാണ്.
https://youtu.be/KHHZ5stZivE