ന​​യ​​ന​​യും നീ​​ന​​യും ഫൈ​​ന​​ലി​​ൽ

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോമൺവെൽത്ത് ഗെയിംസ് വ​​നി​​താ ലോം​​ഗ് ജം​​പി​​ൽ മ​​ല​​യാ​​ളി​​ക​​ളു​​ടെ പ്ര​​തീ​​ക്ഷ​​യാ​​യ ന​​യ​​ന ജ​​യിം​​സും നീ​​ന പി​​ന്‍റോ​യും ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഒ​​ന്പ​​തും 12ഉം ​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രും ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.25നാ​​ണ് ഫൈ​​ന​​ൽ.

ഗ്രൂ​​പ്പ് ബി​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ന​​യ​​ന ഫൈ​​ന​​ൽ ബു​​ക്ക് ചെ​​യ്ത​​ത്. ര​​ണ്ടാം ശ്ര​​മ​​ത്തി​​ൽ 6.34 മീ​​റ്റ​​ർ ദൂ​​രം താ​​ണ്ടി​​യാ​​യി​​രു​​ന്നു ന​​യ​​ന ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. ഗ്രൂ​​പ്പ് എ​​യി​​ൽ 6.24 മീ​​റ്റ​​ർ താ​​ണ്ടി ആ​​റാം സ്ഥാ​​ന​​ത്തോ​​ടെ നീ​​ന​​യും മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി.

6.60 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി​​യ​​വ​​രോ മി​​ക​​ച്ച 12 പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​വ​​രോ ആ​​ണ് ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. 6.60 മീ​​റ്റ​​ർ താ​​ണ്ടാ​​ൻ നാ​​ലു​​പേ​​ർ​​ക്കു മാ​​ത്ര​​മേ സാ​​ധി​​ച്ചു​​ള്ളൂ. സീ​​സ​​ണി​​ൽ 6.51 ആ​​ണ് ന​​യ​​ന​​യു​​ടെ മി​​ക​​ച്ച ദൂ​​രം. നീ​​ന​​യു​​ടേ​​ത് 6.42ഉം. ​​ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വ​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ സാ​​റ പ്രോ​​ക്ട​​ർ ആ​​ണ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ദൂ​​രം ക​​ണ്ടെ​​ത്തി​​യ​​ത്, 6.89 മീ​​റ്റ​​ർ.

വ​​നി​​താ ഡി​​സ്ക​​സ് ത്രോ ​​ഫൈ​​ന​​ലി​​ൽ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​ന്ത്യ​​യു​​ടെ സീ​​മ പൂ​​നി​​യ ഇ​​ന്നി​​റ​​ങ്ങും. ന​​വ്ജീ​​ത് ഡി​​ല​​നും ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 4.10നാ​​ണ് ഫൈ​​ന​​ൽ.

ഹി​​മ ദാ​​സ് ആ​​റാ​​മ​​ത്
പു​​രു​​ഷ ഹൈ​​ജം​​പിലും വ​​നി​​താ 400 മീ​​റ്റ​​റി​​ലു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ ഇ​​ന്ന​​ലെ അ​​ത്‌​ല​​റ്റി​​ക്സി​​ൽ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ച്ച​​ത്. ഹൈ​​ജം​​പ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ തേ​​ജ​​ശ്വി​​ൻ ശ​​ങ്ക​​ർ 2.24 മീ​​റ്റ​​ർ ഉ​​യ​​രം​​ക​​ണ്ടെ​​ത്തി ആ​​റാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. വ​​നി​​താ 400 മീ​​റ്റ​​റി​​ൽ പേ​​ഴ്സ​​ണ​​ൽ ബെ​​സ്റ്റ് സ​​മ​​യം ക​​ണ്ടെ​​ത്തി​​യ ഹി​​മ ദാ​​സി​​ന് ആ​​റാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.
51.32 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഹി​​മ 400 മീ​​റ്റ​​ർ ഓ​​ടി​​യെ​​ത്തി​​യ​​ത്.

Related posts