കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെതിരേ മൊഴി നൽകാൻ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായെന്നു ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകൻ ശരത്. സംഘർഷമുണ്ടായ സമയത്ത് അച്ഛൻ സ്ഥലത്തുണ്ടായിരുന്നില്ല.
സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽവച്ചാണ് സമ്മർദ്ദമുണ്ടായതെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസിൽ നിർണായക സാക്ഷിയായി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് പരമേശ്വരന്റെ മൊഴിയായിരുന്നു.
എന്നാൽ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരമേശ്വരൻ വെളിപ്പെടുത്തിയിരുന്നു.