തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന ഹർജികൾ പരിഗണിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. കേസ് പരിഗണിച്ചപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായതിനെ ചൊല്ലി തർക്കമുണ്ടായി.ഇത് കോടതി നടപടികൾക്ക് അൽപ്പനേരം തടസം വരുത്തി.
വിജിലൻസ് കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതായി സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിജിലൻസ് നിയമോപദേശകൻ വിജിലൻസ് കോടതിയെ അറിയിച്ചു.ഹൈക്കോടതിയിൽ മാത്രമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകേണ്ടതെന്നും വിജിലൻസ് നിയമോപദേശകൻ നിലപാട് വ്യക്തമാക്കി.
തുടർന്ന് കോടതി ഇടപെടുകയും ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ അറിയിക്കുകയും നിർദ്ദേശിച്ചു. കൃഷി മന്ത്രി വിഎസ്.സുനിൽ കുമാറിർ അടക്കം ഹാജരാകാത്ത പരാതിക്കാർക്ക് കോടതി നോട്ടീസ് അയച്ചു.