മൂന്നവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം;  കാ​റി​ടി​ച്ച് തെ​രു​വു​നാ​യ് ച​ത്തു; മേ​ന​ക ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു; കാർ ഡ്രൈവർ അറസ്റ്റിൽ

കൊ​ല്ലം: കാ​റി​ടി​ച്ച് തെ​രു​വു​നാ​യ് ച​ത്തു. ഡ്രൈ​വ​ർ​ക്കെ​തി​രെ ദൃ​ക്സാ​ക്ഷി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് മേ​ന​ക​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തോ​ടെ പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി. അ​വ​ർ കേ​സെ​ടു​ത്ത് ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കാർ ഓടിച്ചിരുന്ന പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സു​ശീ​ല​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ര​വൂ​ർ സ്വ​ദേ​ശി വി​വേ​ക് വ​ർ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പ്ര​ശ്നം ഗൗ​ര​വ​മാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വി​വേ​കി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ചാ​ണ് തെ​രു​വു​നാ​യ​യെ കാ​റി​ടി​ച്ച​ത്. നി​ർ​ത്താ​തെ പോ​യ കാ​ർ വി​വേ​ക് പി​ൻ​തു​ട​ർ​ന്ന് റോ​ഡി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. പിന്നീട് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ത്തു​ക​യും വി​വേ​ക് പ​ര​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പേ​ഴ്സ​ണ​ൽ അ​ന്‍റ് പ​ബ്ലി​ക് ഗ്രീ​വ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചു. ഉ​ട​ൻ കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക​ഗാ​ന്ധി​യു​ടെ ഓ​ഫീ​സും ഇ​ട​പെ​ട്ട് പ​ര​വൂ​ർ പോ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​പ്പി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കും അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും കേ​സെ​ടു​ത്തു. സു​ശീ​ല​നെ അ​റ​സ്റ്റു​ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മൂ​ന്നു​വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Related posts