രാമക്കൽമേട്ടിൽ കു​റ​വ​നും കു​റ​ത്തി​ക്കും കൂ​ട്ടാ​യി മലമുഴക്കിവേ​ഴാ​മ്പലും; പ​​​​ച്ച​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ് ചു​​​​ണ്ടു​​​​ക​​​​ളിലെ ചെടിയെന്ന് ശിൽപി കെ.​​​​ആ​​​​ർ ഹ​​​​രി​​​​ലാ​​​​ൽ

നെ​​​​ടു​​​​ങ്ക​​​​ണ്ടം: രാ​​​​മ​​​​ക്ക​​​​ൽ​​​​മേ​​​​ട്ടി​​​​ലെ കു​​​​റ​​​​വ​​​​ൻ – കു​​​​റ​​​​ത്തി ശി​​​​ൽ​​​​പ്പ​​​​ത്തി​​​​നു കൂ​​​​ട്ടാ​​​​യി മ​​​​റ്റൊ​​​​രു ശി​​​​ൽ​​​​പ്പം​​​​കൂ​​​​ടി ത​​​​യാ​​​​റാ​​​​കു​​​​ന്നു.​​​സം​​​​സ്ഥാ​​​​ന പ​​​​ക്ഷി​​​​യാ​​​​യ മ​​​​ല​​​​മു​​​​ഴ​​​​ക്കി വേ​​​​ഴാ​​​​ന്പ​​​​ൽ ശി​​​​ൽ​​​​പ്പ​​​​മാ​​​​ണ് ഈ​​​​മാ​​​​സം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്യു​​​ന്ന​​​ത്. കു​​​​റ​​​​വ​​​​ൻ – കു​​​​റ​​​​ത്തി ശി​​​​ൽ​​​​പ്പ​​​​ത്തി​​​​നു​​​​സ​​​​മീ​​​​പം വാ​​​​ച്ച്ട​​​​വ​​​​റി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലാ​​​​ണ് വേ​​​ഴാ​​​ന്പ​​​ൽ ചി​​​റ​​​കു​​​വി​​​രി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ഡി​​​​ടി​​​​പി​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 30 ല​​​​ക്ഷം രൂ​​​​പ ചി​​​​ല​​​​വി​​​​ൽ കെ.​​​​ആ​​​​ർ ഹ​​​​രി​​​​ലാ​​​​ലാ​​​​ണ് നി​​​​ർ​​​​മാ​​​​ണം.ചു​​​​വ​​​​ട്ടി​​​​ലെ മ​​​​ണ്ണ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് വേ​​​​രു​​​​ക​​​​ൾ പു​​​​റ​​​​ത്തേ​​​​ക്ക് ഉ​​​​ന്തി​​​​നി​​​​ൽ​​​​ക്കു​​​​ന്ന വ​​​​ൻ​​​​മ​​​​ര​​​​വും അ​​​​തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന വേ​​​​ഴാ​​​​ന്പ​​​​ലു​​​​മാ​​​​ണ് ശി​​​​ൽ​​​​പ്പം.

ചു​​​​ണ്ടു​​​​ക​​​​ളി​​​​ൽ ക​​​​ടി​​​​ച്ചു​​​​പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു കു​​​​ഞ്ഞു ചെ​​​​ടി​​​​യു​​​​മു​​​​ണ്ട്. ഇ​​​തു പ​​​​ച്ച​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണെ​​​​ന്ന് ശി​​​​ൽ​​​​പി പ​​​​റ​​​​യു​​​​ന്നു.

Related posts