ശ്രീജിത്തിന്‍റെ മരണം; എ​ആ​ർ ക്യാ​മ്പിലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത ക​ള​മ​ശേ​രി എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​രെ​യാ​ണ് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​പ്പോ​ൾ ഇ​വ​ർ ശ്രീ​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ശ്രീ​ജി​ത്തി​നെ ഇ​വ​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ശേ​ഷം എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണം സം​ഘം ചോ​ദി​ച്ച​റി​യു​ന്ന​ത്. ഇ​വ​ർ റൂ​റ​ൽ എ​സ്പി​യു​ടെ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. നേ​ര​ത്തെ ഇ​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related posts