ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക തൊഴിൽ സേന (എം.കെ.എസ്.പി) അംഗങ്ങൾ ട്രാക്ടർ ഓടിച്ചു പുതിയ കർമരംഗത്തേക്ക്. നെൽപാടങ്ങളിൽ ഞാറ്റടി തയാറാക്കി നട്ടുകൊടുക്കുന്ന പ്രവൃത്തി നടത്തി ശ്രദ്ധ നേടിയ തൊഴിൽസേനാംഗങ്ങൾ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ്.
തെങ്ങുകയറ്റ മേഖലയെ പുതിയ അവസരമാക്കിയെടുത്ത ഇവർ ട്രക്ടർ ഓടിക്കുന്നതിനും തയാറായി കഴിഞ്ഞു. തൊഴിൽസേനയ്ക്ക് പുതിയതായി ലഭിച്ച ട്രാക്ടർ ഉപയോഗിക്കുന്നതിനുള്ള ദ്വിദിന പരിശീലന പരിപാടി മണ്ണന്പറ്റയിലെ മുണ്ടക്കിൽ പാടശേഖരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ.ഷാജുശങ്കർ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞഹമ്മദ്, വി.കെ.രാധിക, ബിഡിഒ കെ.മൊയ്തുകുട്ടി, കെ.നാരായണൻകുട്ടി, സുമ, ശ്രീജ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.മണിക്കൂറൊന്നിന് 600 രൂപ നിരക്കിൽ ചാർജ് ഈടാക്കിയാണ് ട്രാക്ടർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കുന്നത്.