ജി​​ൻ​​സ​​ണ്‍, നീ​​ര​​ജ് ചോ​​പ്ര ഫൈ​​ന​​ലി​​ൽ

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് അ​​ത്‌​ല​​റ്റി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളി​​ലൊ​​ന്നാ​​യ പു​​രു​​ഷ​​വി​​ഭാ​​ഗം ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ നീ​​ര​​ജ് ചോ​​പ്ര ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. പു​​രു​​ഷ​ന്മാ​​രു​​ടെ 1,500 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി താ​​രം ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​നും ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

ജാ​​വ​​ലി​​ൻ ത്രോ ​​യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 80.42 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി​​യാ​​ണ് നീ​​ര​​ജ് ചോ​​പ്ര ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​നു ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. വി​​പി​​ൻ ക​​ഷാ​​ന​​യും ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 10.05നാ​​ണ് ജാ​​വ​​ലി​​ൻ ത്രോ ​​ഫൈ​​ന​​ൽ.

1,500 മീ​​റ്റ​​ർ ഹീ​​റ്റ്സ് ര​​ണ്ടി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ൻ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. 3:47.04 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് മ​​ല​​യാ​​ളി താ​​രം മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​യ്ക്ക് 11.40നാ​​ണ് 1,500 മീ​​റ്റ​​ർ ഫൈ​​ന​​ൽ. പു​​രു​​ഷ വി​​ഭാ​​ഗം 4×400 മീ​​റ്റ​​ർ റി​​ലേ​​യി​​ലും ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

അ​​മോ​​ജ് ജേ​​ക്ക​​ബ്, മു​​ഹ​​മ്മ​​ദ് അ​​ന​​സ്, ജീ​​വ​​ൻ സു​​രേ​​ഷ്, ആ​​രോ​​ഗ്യ രാ​​ജീ​​വ് എ​​ന്നി​​വ​​രു​​ടെ ടീ​​മാ​​ണ് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. 3:4.05 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഇ​​ന്ത്യ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​ന്നു​​ച്ച​​യ്ക്ക് 12.37നാ​​ണ് ഫൈ​​ന​​ൽ.

പു​​രു​​ഷ​ന്മാ​​രു​​ടെ ട്രി​​പ്പി​​ൾ​​ജം​​പ് ഫൈ​​ന​​ൽ രാ​​വി​​ലെ 10.45ന് ​​ന​​ട​​ക്കും. ഇ​​ന്ത്യ​​യു​​ടെ അ​​ർ​​പീ​​ന്ദ​​ർ സിം​​ഗ് ഫൈ​​ന​​ലി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. എ.​​വ. രാ​​കേ​​ഷ് ബാ​​ബു ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി​​യെ​​ങ്കി​​ലും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് അ​​ച്ച​​ട​​ക്ക ലം​​ഘ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ടീ​​മി​​ൽനി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടു.

Related posts