തിരുവനന്തപുരം: കാഷ്മീരിലെ കഠുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ.
സംഭവത്തിൽ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം പറഞ്ഞു. പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത് ഇരയെ അപമാനിക്കലാണ്. നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്.
സംഭവത്തിന് വർഗീയനിറം നല്കാന് ശ്രമിച്ചതിലൂടെ ഇത് മന:പൂർവമാണെന്നും വ്യക്തമായി. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.