തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗണ്‍സിലറുമായ പാപ്പനംകോട് സജി (സനൽകുമാർ) (45)യെയാണ് ഇന്നലെ രാവിലെ 9.45-ഓടെ തെക്കേകോട്ടയ്ക്ക് സമീപം വച്ചാണ് മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം സജിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്ന് ആക്രമണത്തിൽ രക്ഷപ്പെട്ട സജി പോലീസിനോട് പറഞ്ഞു. സജിയോടൊപ്പം ഉണ്ടായിരുന്ന ബിജെപി നേതാവ് പ്രകാശിനും മർദ്ദനമേറ്റിരുന്നു. തലയ്ക്കും മുതുകിലും ഗുരുതരമായി സജിക്ക് വെട്ടേറ്റിരുന്നു. കൂടാതെ ഇരുന്പ് കന്പികൊണ്ട് ദേഹത്ത് മർദ്ദിച്ചുവെന്നും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കരമനയിലെ ചിലരുമായി വിരോധമുണ്ടായിരുന്നുവെന്ന്് സജി പോലീസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ രീതിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.
ആക്രമണത്തിൽ പങ്കെടുത്ത പ്രതികളെ പിടികൂടാൻ . പാതയോരയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറ ദൃശ്യങ്ങളുടെ ചുവട് പിടിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗും പിക്കറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.