ചാലക്കുടി: തമിഴ്നാടിന്റെ പറന്പിക്കുളം – അളിയാർ കരാർ ലംഘനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നു സംസ്ഥാന ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ചാലക്കുടിപ്പുഴ പദ്ധതിയുടെ അടിച്ചിലി ബ്രാഞ്ചിന്റെ ഷോർട്ട് കട്ട് കനാലിന്റെയും കനാൽ ദീർഘിപ്പിച്ചതിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പറന്പിക്കുളം – അളിയാർ കരാർ അനുസരിച്ച് സംസ്ഥാനത്തിനു ലഭിക്കേണ്ട വെള്ളം ലഭ്യമായാൽ മാത്രമെ ജലദൗർലഭ്യം പരിഹരിക്കാൻ കഴിയുകയുള്ളൂ. കരാർ ലംഘനം ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിജു, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സാബു, പഞ്ചായത്ത് മെന്പർമാരായ എം.ഡി. പ്രദീപ്, സ്വപ്ന ഡേവിസ്, ഷിജി വികാസ്, പി.ആർ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എലിസബത്ത് കോരത് റിപ്പോർട്ട് അവതരിപ്പിച്ചു. ഈ പദ്ധതി ചൂണ്ടിക്കാണിച്ച മുതിർന്ന പൗരൻ ഉത്തമനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.