വടകര: കശ്മീരിലെ കത്വയിൽ ബാലിക ക്രൂരമായി പീഡനത്തിരയാക്കി കൊല ചെയ്യപ്പെട്ട സംഭവത്തിൽ എങ്ങും പ്രതിഷേധം. വടകര ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ടൗണിൽ പ്രതിഷേധജ്വാലയും പ്രകടനവും നടത്തി. ഐ.മൂസ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷതവഹിച്ചു. പി.കെ.രാഗേഷ്, കൂടാളി അശോകൻ, കാവിൽ രാധാകൃഷ്ണൻ, ടി.വി.സുധീർ കുമാർ, ദുൽഖിഫിൽ, പി.കെ.വൃന്ദ എന്നിവർ സംസാരിച്ചു.
അഴിയൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. യോഗത്തിൽ കെ.അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ഷംസുദീൻ ഫൈസി, കെ.പി.ജയകുമാർ, പി.രാഘവൻ, പ്രദീപ് ചോന്പാല, മൊയ്തു അഴിയൂർ, എം.പ്രഭുദാസ്, സമീർ കുഞ്ഞിപ്പള്ളി, വി.പി.പ്രകാശൻ, ഷുഹൈബ് അഴിയൂർ, ഹാരിസ് മുക്കാളി, സിറാജ് മുക്കാളി എന്നിവർ സംസാരിച്ചു. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടത്തി.
എട്ടുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മേമുണ്ട മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നവും പ്രതിഷേധ ജ്വാല തെളിയിക്കലും നടന്നു. കീഴൽ സ്കൂൾ പരിസരത്ത് നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.പി.പ്രഭാകരൻ കുട്ടികൾക്ക് പ്രതിഷേധ ജ്വാല കൈമാറി. രാഗേഷ് പുറ്റാറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എസ്.അർജുൻ, അമൽജിത്ത്, എം.കെ.വികേഷ് എന്നിവർ സംസാരിച്ചു.
യൂത്ത് കോണ്ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആയഞ്ചേരിയിൽ ആസിഫ സ്മൃതി സംഗമവും രക്തഹസ്തവും സംഘടിപ്പിച്ചു.പാർലിമെന്റ് ജനറൽ സെക്രട്ടറി ശ്രീജേഷ് ഉൗരത്ത് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് ബവിത്ത്മലോൽ അധ്യക്ഷത വഹിച്ചു. നൈസാം തറോ പൊയിൽ, വി.കെ.ഇസ്ഹാഖ്, പി.കെ.റിനീഷ്, സി.ആർ.സജിത്ത്, പി.കെ.ഷമീർ, ഇ.എം.അസ്ഹർ, അജ്മൽ മേമുണ്ട, പ്രതീഷ് കോട്ടപ്പള്ളി,ടി.കെ.പ്രവീണ്, സുരേഷ് ബാബു മണക്കുനി, ബബിൻ ലാൽ, സി.ടി.കെ.ദിൽജിത്ത്, ഗിമേഷ് മങ്കര, കെ.ഷൈജേഷ് എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ജില്ല ജന:സെക്രട്ടരി ടി.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശുഐബ് അഴിയൂർ, റാഷിദ് കൊട്ടക്കൽ എന്നിവർ സംസാരിച്ചു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ.വി.ഫാറുഖ്, അസ്ഗറലി, ഫൗസിയ, ഖാലിദ്, ഹംസ അഴിയൂർ, സഫീറ, ഖാദർ, കരീം വൈക്കിലശ്ശേരി, റാസിഖ് മാക്കൂൽ എന്നിവർ നേതൃത്വം നൽകി.അഴിത്തലയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പി.വി.ഹാഷിം, കെ.വി.ബഷീർ, പി.വി.റാഷിദ്, കെ.സാദിഖ്, പി.വി.നൗഷാദ്, എ.അൻസാർ, പി.വി.നൗഷാദ്, പി.വി.ലത്തീഫ്, കെ.പി.ജംഷിദ് എന്നിവർ നേതൃത്വം നൽകി.
മുക്കം: മലയോര മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ അസിഫ എന്ന മുദ്രാവാക്യമുയർത്തി വിവിധ പരിപാടികൾ നടന്നു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എം.ടി. അഷ്റഫ്, സി.ജെ. ആന്റണി, ഇ.പി. അരവിന്ദൻ, കെ.ടി. മൻസൂർ, ജോസ് പള്ളിക്കുന്നേൽ, നിഷാബ് മുല്ലോളി, സജീഷ് മുത്തേരി നേതൃത്വം നൽകി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും എസ്.കെ. പാർക്കിൽ പ്രതിഷേധ ജ്വാലയും തീർത്തു. ലിന്റെ ജോസഫ്, ദീപു പ്രേംനാഥ്, ഇ. അരുൺ, എ.പി. ജാഫർ ഷരീഫ് നേതൃത്വം നൽകി.
യൂത്ത് ലീഗ് കാരശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശേരിയിൽ നടന്ന പരിപാടി കെ. കോയ ഉദ്ഘാടനം ചെയ്തു. ശിഹാബ് കറുത്ത പറമ്പ്, സലാം തേക്കുംകുറ്റി, പി.പി. ശിഹാബ്, റഊഫ് കൊളക്കാടൻ, അഷ്റഫലി, ഉനൈസ് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടന്ന പരിപാടി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, നഈം ഗഫൂർ, നസീറ, ഒ. അസീസ് പ്രസംഗിച്ചു.