ഭൂരിപക്ഷവും ചെറുപ്പക്കാര്‍! ബൈക്കില്‍ മൂന്നു പേര്‍ യാത്രചെയ്താല്‍ കര്‍ശന നടപടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബൈ​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ ചേ​​​ർ​​​ന്നു​​​ള്ള യാ​​​ത്ര അ​​​പ​​​ക​​​ടം പെ​​രു​​കാ​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.

നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ​ട്രി​​​പ്പി​​​ൾ റൈ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​തു ഭൂ​​​രി​​​പ​​​ക്ഷ​​​വും ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​ണ്. അ​​​വ​​​ർ​​​ക്കു​ മാ​​​ത്ര​​​മ​​​ല്ല, കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും മ​​​റ്റു വാ​​​ഹ​​​ന​​​യാ​​​ത്രി​​​ക​​​ർ​​​ക്കും ഇ​​ത് അ​​പ​​ക​​ട സാ​​ധ്യ​​ത​​യാ​​ണ്.

ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ൾ യാ​​​ത്ര​​​ക്കാ​​​രെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. അ​​തി​​നാ​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കും.

പ​​​രി​​​ശോ​​​ധ​​​നാ ​വേ​​​ള​​​യി​​​ൽ മാ​​​ന്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​ക്ക​​ണ​​മെ​​ന്നും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​ക​​ൾ​​​ക്കും മ​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പോ​​ലീ​​സ് മേ​​ധാ​​വി നി​​​ർ​​​ദേ​​​ശം ന​​​ൽ​​കി.

Related posts