കൊച്ചി: മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണത്തിനര്‍ഹനാണ് നടന് ദേവന്. ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികളുണ്ടായിരുന്നില്ല. അഭിനയമികവും സൗന്ദര്യവും കൊണ്ടായിരുന്നു ദേവന് പെണ്മണികളുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിരുന്നെന്നാണ് ദേവന് ഇപ്പോള്‍ പറയുന്നത്.
സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു. ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു. ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവന് അവരെ മടക്കി അയക്കുകയായിരുന്നു. മലയാളത്തിലെ ചില സംവിധായകര്‍ സൂപ്പര്‍സ്റ്റാറുകളുടെ നിഴലില്‍ ജീവിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞ ദേവന്റെ വാക്കുകള്‍ വിവാദമായിരുന്നു.
സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗുണപരമായി സമീപിക്കാനൊന്നും സൂപ്പര്‍ താരങ്ങള്‍ തയ്യാറല്ലെങ്കിലും തിരിച്ചറിവോടെ സ്വന്തം നിലപാടുകള്‍ തിരുത്താന്‍ തയ്യാകുന്നുവെന്ന് ദേവന് പറയുന്നു. എന്നാല്‍ അതിനുപോലും തയ്യാറല്ല പരമ്പരാഗതപാത സ്വീകരിച്ചുവരുന്ന പല സംവിധായകരും. തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള സുന്ദരനായ വില്ലന്‍ ദേവന്റെ പാരമ്പര്യ വാദ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പുതിയ സിനിമകളുടെ ട്രെന്‍ഡില്‍ ദേവന് അതൃപ്തി പ്രകടിപ്പിക്കുന്നു.
സെക്സും വയലന്‍സുമാണ് പുതിയ സിനിമകള്‍ പ്രൊമോട്ട് ചെയ്യുന്നതെന്ന ദേവന്റെ വാദം മാറിവരുന്ന സിനിമകളോടുള്ള പിന്തിരിപ്പന് നിലപാടു തന്നെയാണ്. ഇവിടെ മലയാള സിനിമയ്ക്കായി ഒരു പ്രസക്തിയൊന്നുമില്ല. കേരളത്തിലെ തിയേറ്ററുകളില്‍ വിദേശ ചിത്രങ്ങളും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളും മലയാളത്തിനൊപ്പം കാഴ്ചക്കു വിധേയമാക്കപ്പെടുന്നുണ്ട്. സെക്സും വയലന്‍സും ഏറ്റവും കുറവ് മലയാളസിനിമകളിലാണ്. പ്രേക്ഷകര്‍ ഏല്ലാതരം സിനിമകളും കാണുമ്പോള്‍ മലയാളസിനിമ ചീത്തയാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്.
ഹാര്‍ഡ് വര്‍ക്കിലൂടെ നല്ല തിരക്കഥകളും സംവിധാനശൈലികളും രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയില്‍പെട്ട സംവിധായകരും അലസന്മാരാണ്. പലരും അന്യദേശ ചിത്രങ്ങളുടെ വിദൂരച്ഛായയിലാണ് സ്വന്തം സിനിമകള്‍ സ്വരുകൂട്ടുന്നത്. എങ്കിലും യുവസംവിധായകരില്‍ മിക്കവരും നല്ല ഭാവനയുള്ളവരാണെന്ന് പറയാതിരിക്കാനാവില്ല. സിനിമയില്‍ വന്ന മാറ്റങ്ങളെ പ്രേക്ഷകര്‍ പോസിറ്റീവായി എടുത്തുകഴിഞ്ഞു. അതിന്റെ മാറ്റങ്ങള്‍ സിനിമ വ്യവസായത്തില്‍ തിരിച്ചറിയാനുമുണ്ട്. ഇനിയും ഇതൊക്കെ തിരിച്ചറിയാനും വിലയിരുത്താനും മുന്നോട്ട് വരേണ്ടത് പാരമ്പര്യവാദികളായ സംവിധായകരും താരങ്ങളുമാണ്. നമ്മുടെ സിനിമ എക്കാലത്തും വിദേശങ്ങളില്‍ അടൂരിന്റെ മേല്‍വിലാസത്തില്‍ മാത്രമല്ല അറിയപ്പെടേണ്ടത്. ലോകഭാഷയിലുള്ള സിനിമകളിലെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ധീരമായ ചുവടുവെപ്പുകള്‍ ഉണ്ടാവുന്നുണ്ട്. മലയാള സിനിമയിലും അത് സാദ്ധ്യമാവണം. മികച്ച കലാസൃഷ്ടികളും ഒപ്പം പ്രേക്ഷക ശ്രദ്ധ നേടുന്നവിധം മലയാളസിനിമകളും മാറ്റാനുള്ള ഉത്തരവാദിത്വം ഇവിടുത്തെ തലമുതിര്‍ന്ന സിനിമക്കാര്‍ക്കുണ്ട്. ദേവന് പറയുന്നു.