എസ്.രാജേന്ദ്രകുമാർ
വിഴിഞ്ഞം: എൺപതുകാരിയായ ലീല അമ്മച്ചിക്കും മകൾക്കും തല ചായ്ക്കാനൊരു വീടായി.കോരിച്ചൊരിയുന്ന മഴയെയും ഇഴജന്തുക്കളെയും പേടിക്കാതെ ഇനി അന്തിയുറങ്ങാം. അപ്രതീക്ഷിതമായി കിട്ടിയ പുതിയ വീടിന്റെ താക്കോ ൽ ഇന്നലെ രാവിലെ കൈപ്പറ്റുമ്പോൾ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഉറവ വറ്റാത്ത കരുണ കാണിച്ച കോവളം ജനമൈത്രി പോലീസിനും വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് എം.ഡി.ഫാ: തോമസിനും അവർഒരായിരം നന്ദി പറഞ്ഞു.
അശരണർക്കും ആലംബഹീനർക്കും കൈത്താങ്ങായി നന്മയുടെനറുവെളിച്ചം പകർന്ന് കോവളത്തെ ജനമൈത്രി പൊലീസ് മാതൃകയായി. മുക്കാൽ സെന്റ് വസ്തുവിൽ അടച്ചുറപ്പില്ലാതെ തകരഷീറ്റുകൊണ്ട് മറച്ചവീട്ടിൽ സാരിതുണികൊണ്ട് മറച്ച് അന്തിയുറങ്ങിയിരുന്ന ആഴാകുളം ചിറ്റാഴാകുളം വീട്ടിൽവയോവൃദ്ധയായ ലീല അമ്മച്ചിക്കും 43 കാരിയായ മകൾ സിന്ധുവിനുമാണ് കോവളം പൊലീസ് സബ് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നിശ്ചയദാർഢ്യത്തിൽ സ്വപ്ന വീടൊരുങ്ങിയത്.
പോലീസിനൊപ്പം വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലെക്രൈസ്റ്ര് കോളേജ് മാനേജിംഗ് ഡയറക്ടർ ഫാ .തോമസിൻറെയും കോളേജിലെ ഒരു കൂട്ടംവിദ്യാർഥികളുടെയും അശ്രാന്ത പരിശ്രമം ഈ മഹത് കർമ്മത്തിനെ ഫലപ്രാപ്തിയിലെത്തിച്ചു. ജനുവരി അഞ്ചിന് കോവളം സ്റ്റേഷനിൽ എത്തിയ അജിത് കുമാർഒരു പരാതിഅന്വേഷണവുമായി ബന്ധപ്പെട്ട് പോകുന്നതിനിടയിലാണ് ഈ വീടിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.
നടപ്പാത പോലുമില്ലാതെ ഏറെ ദയനീയമായ വീടിന്റെ ഉടമസ്ഥയായ അമ്മൂമ്മയെ വിളിച്ച് കാര്യങ്ങൾ തിരക്കി.ആകെയുണ്ടായിരുന്ന രണ്ട് സെന്റ് ഭൂമിയിൽ ഒരു സെന്റിലധികവും 1998ൽ ബൈപാസിനായി സർക്കാർ ഏറ്റെടുത്തു. ബാക്കി വന്ന വസ്തുവിൽ തകരഷീറ്റുകൾ കൊണ്ടൊരു വീടുണ്ടാക്കി.അന്ന് കിട്ടിയതുച്ഛമായ തുക അന്നന്നുള്ള അഷ്ടിക്കും തികയാതെ വന്നു.
ഭർത്താവിന്റെ വിയോഗശേഷം മനോവൈകല്യമുള്ള മകളുടെയും സംരക്ഷണം അമ്മുമ്മയുടെ കൈകളിലായി. ദയനീയാവസ്ഥ മനസിലാക്കിയ എസ്.ഐ ഏതു വിധേനയും ഇവർക്കായി ഒരു സുരക്ഷിത താവളമൊരുക്കാൻ നിശ്ചയിച്ചു.ഇതിനെ സ്റ്റേഷനിലെ സഹപ്രവർത്തകരും പിൻ താങ്ങിയതോടെ നിശ്ചയദാർഢ്യത്തിന് ശക്തി കൂടി. കാര്യങ്ങൾ അറിഞ്ഞ ക്രൈസ്റ്റ് കോളേജ്മാനേജ്മെൻറും വിദ്യാർഥികളും ഒരു കൈ സഹായവുമായികോവളം പൊലീസിനൊപ്പം രംഗത്തിറങ്ങി.
ഇതോടെനിർമ്മാണ പ്രവർത്തനങ്ങൾക്കും വേഗം കൂടി. ഇതിന് മേൽനോട്ടവുമായി ജനമൈത്രി കോഓർഡിനേറ്റർ ബിജുവും രാപകൽ കൂടെ നിന്നു. വീടിൻറെ നിർമ്മാണ ചുമതലഏറ്റെടുത്ത കോൺട്രാക്ടർ വിൻസെന്റിന്റെയുംതൊഴിലാളികളുടെയും കഠിനാദ്ധ്വാനം കൂടി ചേർന്നപ്പോൾ 23 ദിവസം കൊണ്ടു അതി മനോഹരമായ കോൺക്രീറ്റ് വീട് യാഥാർത്ഥ്യമാവുകയായിരുന്നു. നാലു ലക്ഷം രൂപയാണ് നിർമ്മാണത്തിനായിവേണ്ടിവന്നത്.
ഇന്നലെ രാവിലെ നടന്ന ലളിതമായചടങ്ങിൽ കോവളം സബ് ഇൻസ്പെക്ടർ അജിത്കുമാർ വീടിന്റെ താക്കോൽ അമ്മുമ്മക്ക് കൈമാറി. ക്രൈസ്റ്റ് കോളേജ് എം.ഡി.ഫാദർതോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ.മീനാക്ഷി രാമചന്ദൻ, പഞ്ചായത്തംഗങ്ങളായവിപിൻ, ലാലൻ, കോൺട്രാക്ടർ വിൻസന്റ്, ജനമൈത്രി കോഓർഡിനേറ്റർ സി.പി.ഒ ബിജു തുടങ്ങിയവർ പങ്കെടുത്തു.