മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂൾ അധ്യാപിക പേര്യ വരയാൽ പാറത്തോട്ടം റോണി കെ. മാത്യു(30) പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പേര്യ ചെറുവത്ത് വിനീത്(31), ഭർതൃപിതാവ് വിത്സണ്(63)എന്നിവരെ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. റോണിയുടെ മരണത്തിനു പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണെന്നു ആരോപിച്ച് അമ്മ ഷീലയും സഹോദരൻ ടോണിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഭർതൃവീടിനു പരിസരത്തുവച്ചാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമായ റോണിക്ക് പൊള്ളലേറ്റത്. പിറ്റേന്നു പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
വീടിനു പുറത്തുള്ള ശുചിമുറിയിൽനിന്നു ദേഹത്തു തീപടർന്ന ശരീരവുമായി ഓടുന്ന നിലയിലാണ് റോണിയെ വീട്ടുകാരും സമീപവാസികളും കണ്ടത്. അധ്യാപിക ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.