വൈക്കം: ഒരു കുട്ടിയുടെ അമ്മയായ യുവതി ഫേസ്ബുക്ക് പ്രണയത്തിൽ കുടുങ്ങി കാമുകനൊപ്പം നാടുവിട്ടതായി സംശയം.
27 കാരിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നല്കി. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടയാളെ ചൊല്ലി വീട്ടിൽ ഭർത്താവും യുവതിയും തമ്മിൽ കലഹിച്ചിരുന്നു.
എട്ടുവർഷം മുന്പ് വിവാഹിതയായ യുവതിയുടെ കുട്ടി ഭർത്താവിനൊപ്പമാണ്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.