പെരുമ്പാവൂർ: നഗരമധ്യത്തിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പോലീസ് സർജൻ എത്തി പരിശോധന നടത്തും. പെരുന്പാവൂർ പിപി റോഡിൽ പഴയ ബിവറേജിനു സമീപത്ത് ഇന്നലെ രാവിലെ 6.30 ഓടെയാണ് തലയോട്ടി കണ്ടത്.
കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനായി സമീപത്തെ വ്യാപാരി ഓടയിൽനിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെതലയോട്ടി കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ മനുഷ്യന്റെ തലയോടാണെന്ന് വ്യക്തമായി. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതലയോട് ഇന്ന് പരിശോധനകൾക്കു ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. മറ്റ് എവിടെ നിന്നെങ്കിലും ഒഴുകി വന്നതാണോ തലയോട് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്