ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദഉൗട്ട് അഹിന്ദുക്കൾക്കും നൽകാൻ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.ക്ഷേത്രത്തിന് പുറത്തുള്ള അന്നലക്ഷ്മി ഹാളിലാണ് പ്രസാദ ഉൗട്ട് നൽകുന്നത്.ഷർട്ട്, ബനിയൻ, പാദരക്ഷകൾ എന്നിവ ധരിച്ച് പ്രസാദ ഉൗട്ടിൽ പങ്കെടുക്കാം. ലുങ്കി,മൊബൈൽ ഫോണ് എന്നിവ അനുവദിക്കില്ല.
രാവിലെ ഏഴുമുതൽ ഒന്പതുവരെ പ്രഭാത ഭക്ഷണവും, 10.30മുതൽ ഉച്ചക്ക് 1.30വരെ ഉച്ചഭക്ഷണവും നൽ കും. രാത്രി ക്ഷേത്രത്തിലെ നേദ്യം കഴിഞ്ഞതിനുശേഷം ഒരുമണിക്കൂറും ഭക്ഷണം വിതരണം ചെയ്യും. വൈശാഖമാസം ആരംഭിച്ചതോടെ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഭരണസമിതി ഒരുക്കി.
അന്നലക്ഷ്മി ഹാളിനോടുചേർന്ന് താൽക്കാലിക പന്തലിൽ പുതിയതായി 400 സീറ്റുകൾ കൂടി ഉൾപ്പെടുത്തി.ഇതോടെ ഒറ്റത്ത വണ 816 പേർക്ക് ഭക്ഷണം കഴിക്കാനാകും. വർഷങ്ങളായി ക്ഷേത്രത്തിനുള്ളിൽ നൽകിയിരുന്ന പ്രസാദഉൗട്ട് 2015ലാണ് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയത്.
എങ്കിലും ക്ഷേത്രാചാരങ്ങൾ അനുസരിച്ചു മാത്രമേ പ്രസാദഉൗട്ടിൽ പങ്കെടുക്കാൻ സാധിച്ചിരിന്നുള്ളു. 2015മുതൽ ഉത്സവക്കാലത്ത് താൽക്കാലിക പന്തലിൽ നൽകിയിരുന്ന പ്രസാദഉൗട്ടിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നു.