തൃശൂർ: മുതലാളിമാർക്കു വേണ്ടിയുള്ള ഭരണമാണ് കമ്യൂണിസത്തിന്റെ മറവിൽ പിണറായി സർക്കാർ നടത്തുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. വൻകിട കോർപറേറ്റുകൾക്ക് വേണ്ടി കോടതിയിൽ കേസ് തോറ്റുകൊടുക്കുന്ന സംസ്ഥാന സർക്കാരും കോർപറേറ്റുകൾക്കു വേണ്ടി ഇന്ത്യയെ തീറെഴുതുന്ന കേന്ദ്രസർക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയ്ക്ക് തേക്കിൻകാട് വിദ്യാർഥി കോർണറിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാടത്തഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എം.എം. ഹസൻ പറഞ്ഞു. മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, മുൻ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, അനിൽ അക്കര എംഎൽഎ, കെപിസിസി ഭാരവാഹികളായ വി.ഡി. സതീശൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ, തന്പാനൂർ രവി, പി.എം. സുരേഷ്ബാബു, ജോണ്സണ് എബ്രഹാം, സജീവ് ജോസഫ്, ഐ.കെ. രാജു, പി.എ. സലിം കെ.സി. അബു, വി. ബാലറാം, എം.പി. ജാക്സണ്, പത്മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ, എൻ.കെ സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ ഡിസിസി പ്രസിഡന്റുമാരായ എം.പി. ഭാസ്കരൻ നായർ ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എ.കെ. പോൾസണ്‍, എം.പി. വിൻസെന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഐ.പി പോൾ, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിൽ വടക്കാഞ്ചേരി, ചാവക്കാട്, തൃശൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ജനമോചനയാത്രയ്ക്ക് സ്വീകരണം നൽകിയത്.