കളഞ്ഞുകിട്ടിയ സ്വ​ർ​ണവും പ​ണ​വും  തിരിച്ചുന​ൽ​കിയ തൊ​ഴി​ലാ​ളി​ക​ൾക്ക് അഭിനന്ദനപ്രവാഹം

ആ​ല​ത്തൂ​ർ:​ സ്വ​ർ​ണാ​ഭ​ര​ണ​മ​ട​ങ്ങി​യ പേ​ഴ്സും പ​ണ​വും ഉ​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കി തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി. എ​രി​മ​യൂ​ർ ത​മ്മ​ൻ​കു​ള​ന്പ് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ കു​മാ​ര​ൻ (46), മ​ഞ്ഞ​ളൂ​ർ നെ​ല്ലി​ക്ക​ൽ വീ​ട് അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി (38) എ​ന്നി​വ​രാ​ണ് മാ​തൃ​കാ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച തൊ​ഴി​ലാ​ളി​ക​ൾ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് കു​ഴ​ൽ​മ​ന്ദം വെ​ള്ള​പ്പാ​റ​യ്ക്കും പെ​രു​ങ്കു​ന്ന​ത്തി​നും ഇ​ട​യ്ക്ക് വെ​ച്ച് ഇ​വ​ർ​ക്ക് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ഴ്സ് വീ​ണു കി​ട്ടി​യ​ത്.​ഇ​വ​ർ ഇ​ത് ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.​സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​ങ്ങ​ളി​ലും ഇ​ത് വാ​ർ​ത്ത​യാ​യി പോ​ലീ​സ് ന​ൽ​കി.​

ഇ​തി​നി​ടെ പേ​ഴ്സും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട പെ​രു​ങ്കു​ന്നം തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​നും ഭാ​ര്യ അ​നി​ത​യും വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ രാ​ജ​ന്‍റെ വീ​ട്ടി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു.​രാ​ജ​ന്‍റെ മ​ക​ന്‍റെ വാ​ട്സ് ആ​പ്പി​ൽ വ​ന്ന മെ​സേ​ജാ ണ് ​ഇ​വ​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

ഡ്രൈ​വ​റാ​യ ഷ​ണ്‍​മു​ഖ​ൻ ഓ​ട്ടം പോ​കു​ന്പോ​ൾ ഭാ​ര്യ അ​നി​ത​യും മ​ക്ക​ളും സ​ഹോ​ദ​ര​ൻ രാ​ജ​ന്‍റെ വീ​ട്ടി​ലാ​ക്കി​യാ​ണ് പോ​വാ​റു​ള്ള​ത്. ഇ​ങ്ങ​നെ പോ​വു​ന്പോ​ഴാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് പേ​ഴ്സ് ന​ഷ്ട​പെ​ട്ട​ത്.​ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഷ​ണ്‍​മു​ഖ​നും ഭാ​ര്യ അ​നി​ത​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​തോ​ടെ പോ​ലീ​സ് കു​മാ​ര​നെ​യും ഷൗ​ക്ക​ത്ത​ലി​യെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും പേ​ഴ്സും കൈ​മാ​റി.

ഷോ ​മാ​ല ഒ​ന്ന്, മാ​ല​യും ലോ​ക്ക​റ്റും ഒ​ന്ന്, ചെ​റി​യ പാ​ദ​സ​രം ഒ​ന്ന്, വ​ള ര​ണ്ടെ​ണ്ണം, മോ​തി​രം അ​ഞ്ചെ​ണ്ണം, ബ്രേ​സ് ലെ​റ്റ് ര​ണ്ടെ​ണ്ണം, ചെ​റി​യ ക​മ്മ​ൽ ര​ണ്ടെ​ണ്ണം ഉ​ൾ​പ്പ​ടെ എ​ട്ട് പ​വ​ൻ സ്വ​ർ​ണ​വും 350 രൂ​പ​യു​മാ​ണ് പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​സ്.​ഐ.​എ​സ്.​അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ഷാ​ജു, മ​ൻ​സൂ​ർ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​മ​സ്ഥ​ർ​ക്ക് കു​മാ​ര​നും ഷൗ​ക്ക​ത്ത​ലി​യും പേ​ഴ്സ് കൈ​മാ​റി. സ​ത്യ​സ​ന്ധ​ത കാ​ണി​ച്ച ഇ​വ​രെ പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു.​കു​മാ​ര​ൻ ആ​ല​ത്തൂ​ർ ബാ​ങ്ക് റോ​ഡി​ലെ സ്വ​കാ​ര്യ ടൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യും ഷൗ​ക്ക​ത്ത​ലി ചി​ത​ലി​യി​ലെ പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റു​മാ​ണ്.

Related posts