ലക്നോ: സംസ്ഥാനത്തെ ദളിത് പ്രക്ഷോഭങ്ങളെ തണുപ്പിക്കാൻ യോഗി സർക്കാർ ബിഎസ്പിയിൽനിന്നും ബിജെപിയിലെത്തിയ മുൻ ഡിജിപിയെ പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നു. ബിഎസ്പി സർക്കാരിന്റെ കാലത്ത് പോലീസ് മേധാവിയായിരുന്ന ബ്രിജ് ലാലിനെയാണ് എസ്സി എസ്ടി കമ്മീഷൻ ചെയർമാനായി നിയമിച്ചിരിക്കുന്നത്.
മായാവതിയുടെ അടുപ്പക്കാരൻ കൂടിയായിരുന്ന ബ്രിജ് ലാൽ 2015 ൽ ആണ് ബിഎസ്പി വിട്ടത്. 2007 ൽ ബിഎസ്പി അധികാരത്തിൽ എത്തിയപ്പോൾ ബ്രിജ് ലാലിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിയായി നിയമിച്ചു. പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്ന മായാവതി ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ ആരോപണത്തെ മറികടക്കാനാണ് യോഗി സർക്കാർ ബ്രിജ് ലാലിന്റെ നിയമനത്തിലൂടെ ശ്രമിക്കുന്നത്