ലണ്ടൻ: പാക്കിസ്ഥാനു താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ ഭാഷയിൽ മറുപടി നൽകുമെന്നും മോദി പറഞ്ഞു.
അടിക്ക് തിരിച്ചടി നല്കാന് തനിക്കറിയാം. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്ട്രൈക്കെന്നും അദ്ദേഹം ലണ്ടനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.മാനഭംഗത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നും മോദി കൂട്ടിച്ചേർത്തു.