കാ​ശ്മീ​രി​ൽ മരിച്ച പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ  അ​പ​മാ​നി​ച്ച​ യുവാവിനെ​തി​രെ കേ​സ്

ക​ല്ലൂ​ർ: കാ​ശ്മീ​രി​ലെ ക​ഠു​വ​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ന്ന​വി​ധം ഫെ​യ്സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട ആ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. ക​ല്ലൂ​ർ മു​ട്ടി​ത്ത​ടി കു​രു​താ​ളി​കു​ന്നേ​ൽ അ​നു​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് (22) വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ട്ട​ിത്ത​ടി സ്വ​ദേ​ശി തീ​രാ​ർ​ക്കാ​ട്ടി​ൽ ജി​തേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഫേ​സ് ബു​ക്കി​ൽ ജി​തേ​ഷി​ന്‍റെ പോ​സ്റ്റി​നു​താ​ഴെ കൊ​ല്ല​പ്പെ​ട്ട എ​ട്ടു​വ​യ​സു​ക്കാ​രി​യെ അ​പ​മാ​നി​ക്കു​ന്ന​വി​ധം അ​നു കൃ​ഷ്ണൻ ക​മ​ന്‍റി​ട്ടു​വെ​ന്നാ​ണ് കേ​സ്. മ​ത​സ്പ​ർ​ധയു​ണ്ടാ​ക്കു​ന്ന​വി​ധം മ​ന​പൂ​ർ​വ്വം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​തി​ന് പ്ര​തി​ക്കെ​തി​രെ 153എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts