തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും റൂറൽ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.