മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷണ പരന്പരകൾക്ക് കടിഞ്ഞാണിടാൻ പോലീസിന്റെ മുന്നറിയിപ്പ് പോസ്റ്ററുകൾ. മെഡിക്കൽ കോളജ് പോലീസാണ് ആശുപത്രി പരിസരത്തും വാർഡുകളിലും മോഷണത്തിനും സാമൂഹ്യവിരുദ്ധ ശല്യങ്ങൾ തടയാനുമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജ് എസ്ഐ സേതുമാധവന്റെ നേത്യത്വത്തിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. ഒപികളിൽ എത്തുന്ന രോഗികളാണ് പലപ്പോഴും മോഷണത്തിനരയാകുന്നത്. പലരുടേയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നത് പതിവാണിവിടെ. ഇതെത്തുടർന്ന് പോലീസും ആശുപത്രി സുരക്ഷാവിഭാഗവും ഒപി ബ്ലോക്ക് അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയെങ്കിലും മോഷണപരന്പര തുടർന്നുകൊണ്ടേയിരുന്നു.
വാർഡുകളിൽ രാത്രിയിൽ പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് പോലീസിനെ മഫ്തിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം മെഡിക്കൽ കോളജ് പരിസരത്ത് വർധിച്ചതിനെ തുടർന്നാണ് മഫ്തിയിൽ പോലീസിനെ നിയോഗിച്ചത്.
പുകവലിയും മദ്യപാനവും ആശുപത്രിയിലും പരിസരത്തും കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് ആയി ആയിരങ്ങൾ ചിലവഴിച്ചാണ് ആശുപത്രിയിൽ പുകവലി,മദ്യാപനം എന്നിവ കർശനമായി നിരോധിച്ചതായും, മൊബൈൽ ഫോണ്, ആഭരണങ്ങൾ, പേഴസ് തുടങ്ങിയ വില പിടിപ്പുള്ള വസതുക്കൾ സ്വയം സൂക്ഷിക്കണമെന്നുമുള്ള നിർദ്ദശങ്ങൾ അടങ്ങുന്ന മുന്നറിയിപ്പ് പോസ്റ്ററുകളാണ് പോലീസ് മെഡിക്കൽ കോളജിൽ പതിച്ചിരിക്കുന്നത്.