ഗുരുവായൂർ: ഇന്നലെ രാത്രി അന്നലക്ഷ്മി ഹാളിൽ പ്രസാദഉൗട്ടു നടക്കുന്നതിനിടെ മദ്യക്കുപ്പിയുമായി എത്തിയ ആളെ ജീവനക്കാർ പിടികൂടി. തുടർന്ന് ഇയാളെ ഹാളിൽനിന്ന് പുറത്താക്കി. ആചാരങ്ങൾ പലാിക്കാതെ എല്ലാ വിഭാഗം പൊതുജനങ്ങൾക്കും പ്രസാദഉൗട്ട് നൽകാനുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പ്രസാദഉൗട്ടിന്റെ പവിത്രത കാത്തുസൂക്ഷിച്ചാവണം പ്രസാദഉൗട്ട് നല്കേണ്ടതെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി ക്ഷേത്രത്തിനകത്ത് നടത്തിയിരുന്ന പ്രസാദ ഊട്ട് 2015 ലാണ് ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്. എന്നാൽ ഷർട്ട്, പാന്റ് മൊബൈൽ തുടങ്ങിയവയൊന്നും ധരിക്കാതെ ക്ഷേത്ര ആചാരങ്ങൾ അനുസരിക്കുന്നവർക്ക് മാത്രമാണ് പ്രസാദ ഊട്ട് നൽകിയിരുന്നത്.”
പിന്നീട് പാന്റ് , ഷർട്ട്, ചെരിപ്പ് എന്നിവ ധരിച്ച് എത്തുന്നവർക്കും പ്രസാദ് ഊട്ട് നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ഭരണസമിതിക്കു വിയോജനകുറിപ്പ് നൽകാനൊരുങ്ങുകയാണ്.