പാലക്കാട് : ജില്ലയിലെ എല്ലാ പാടങ്ങളിലും ഒരേസമയം വിത്തിറക്കാൻ ശ്രമിച്ചാൽ ജലസേചനം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന്് ജില്ലാ കളക്ടർ ഡോ.പി.സുരേഷ്ബാബു പറഞ്ഞു.പാടശേഖരസമിതികൾ കൂടിയാലോചിച്ച് സഹകരണത്തോടെ വിത്തിറക്കിയാൽ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൃഷി വകുപ്പിനും ജലസേചന വകുപ്പിനും സാധിക്കും. ഇതുവഴി ഒറ്റപ്പെട്ട പാടങ്ങളിലെ ജലലഭ്യതയുടെ അഭാവത്തെ തുടർന്ന് കൃഷി വരണ്ടുണങ്ങുത് തടയാനാകും.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഹരിതകേരളം മിഷൻ ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ഈ നിർദേശം നൽകിയത്.മന്ത്രിസഭാ വാർഷികത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഹരിതകേരളം മിഷൻ രണ്ട് സ്റ്റാളുകളാണ് ഒരുക്കുന്നത്.മൈക്രോ ഇറിഗേഷന്റെ പ്രയോഗരീതി, ഉപയോഗം എന്നിവയുടെ ബോധവത്ക്കരണത്തിനായി പ്രത്യേക പ്രദർശനം നടത്തും.
ജില്ലയിലെ ജലദൗർലഭ്യം പരിഗണിച്ച് വളരെകുറച്ച് മാത്രം വെള്ളം ആവശ്യമായി വരുന്ന ഈ ജലസേചന രീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്െ ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞുജലദൗർലഭ്യത്തെ തുടർന്ന് കിണർ-കുളം നിർമാണം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ വിശദമായ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് യോഗം നിർദേശിച്ചു.
ഭൂഗർഭജല നിരപ്പ് ശാസ്ത്രീയമായി പരിശോധിച്ച ശേഷം മാത്രം കിണറുകളും കുളങ്ങളും അനുവദിക്കുന്ന സാഹചര്യം നിലവിൽ വരണം. ശാസ്ത്രീയ പരിശോധന നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ ലഭ്യമാക്കുന്ന പദ്ധതി രൂപീകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിലവിൽ കൊല്ലം ജില്ലയിൽ നിന്നാണ് ഇതിനു വേണ്ട യന്ത്രങ്ങൾ എത്തിക്കുന്നത്.
2018-19 സാന്പത്തിക വർഷത്തിൽ ഹരിതകേരളം മിഷനുകീഴിൽ ഉപമിഷനുകൾ നടപ്പാക്കുന്ന പ്രവർത്തികളുടെ പദ്ധതിരേഖ സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. ജില്ലാ പൽനിങ്് ഓഫീസർ ഡോ.എം.സുരേഷ് കുമാർ ,ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാകൃഷ്ണൻ,ഉപമിഷൻ കോ-ഓർഡിനേറ്റർമാർ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.