പാലക്കാട്: വാളയാർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കോയന്പത്തൂരിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടി ബസിൽ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന 11.50 ലക്ഷം രൂപ പിടികൂടി. പണം കൈവശം വെച്ച കുന്ദംകുളം സ്വദേശി സച്ചിൻ പിലാവ് നാഗിന് (22) നെ അറസ്റ്റ് ചെയ്തു.
സംശയം തോന്നിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്നത് കണ്ടെത്താനായത്. എക്സൈസ് ഇൻസ്പെക്ടർ ജി പി ശങ്കർ നേതൃത്വത്തിൽ ഇന്നലെ രാവിലെ 8.30നായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണം ജിഎസ്ടി വകുപ്പിന് കൈമാറി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രിവന്റീവ് ഓഫീസർമാരായ ഷാജു, സുജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ, രമേഷ്കുമാർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.
വാളയാറിൽ 22 കിലോ വെള്ളി പിടികൂടി
പാലക്കാട്: വാളയാർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കോയന്പത്തൂരിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടി ബസിൽ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന 22 കിലോ വെള്ളി സേലം സ്വദേശിയായ സുശാന്ത് എന്നയാളിൽ നിന്നും പിടികൂടി.
ബാഗിനുള്ളിൽ രഹസ്യ അറയിലായിരുന്നു വെള്ളി സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത വെള്ളി വാളയാർ പോലീസിന് കൈമാറി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രിവന്റീവ് ഓഫീസർമാരായ ഷംസാദ്, അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.