2003ല്‍ പുറത്തിറങ്ങിയ സാമി എന്ന ചിത്രം ആരും മറക്കില്ല. വിക്രമും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു അത്. സാമിയുടെ രണ്ടാം ഭാഗം വരുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് തൃഷയെയാണ്. എന്നാല്‍, ഇത്തവണ വിക്രമിന്റെ നായികയാകാന്‍ തൃഷയില്ല, പകരം കീര്‍ത്തി സുരേഷാണ്.
കീര്ത്തിക്കിപ്പോള് നല്ല കാലമാണ്. വിക്രമിന്റെ നായികയായി എത്തുന്ന സന്തോഷത്തിലുമാണ് കീര്‍ത്തി. സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് ഹരിയാണ്. ആദ്യ ഭാഗത്തില്‍ തൃഷ തന്നെയായിരുന്നു നായിക. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന് നല്‍കിയത്. എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ചിത്രത്തില്‍ നിന്ന് നടി പിന്മാറി.
കീര്‍ത്തിക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് തൃഷ പിന്മാറിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃഷ പോയാലെന്താ, കീര്‍ത്തിയാണ് വിക്രമിന്റെ മികച്ച ജോഡിയെന്ന് ആരാധകര്‍ പറയുന്നു. സാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം പുറത്തുവന്നതോടെയാണ് ആരാധകര്‍ നിലപാട് മാറ്റിയത്. തമിഴ് സിനിമയിലെ മികച്ച പോലീസ് വേഷമായിരുന്നു സാമിയിലെ വിക്രമിന്റേത്. സാമി 2 പുറത്തിറങ്ങുമ്പോള്‍ അച്ഛന് തന്നോടൊപ്പം ഇല്ലാത്തതിന്റെ വിഷമം ഉണ്ടെന്ന് വിക്രം ഒരു പറഞ്ഞിരുന്നു.