പാനൂർ: പാനൂരിനടുത്ത എലാങ്കോട് സിപിഎം- ബിജെപി സംഘർഷം. പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ എലാങ്കോട്ടെ അനുപം (25)നെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവർത്തകനായ ആദർശി (31) നെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. എലാങ്കോട് സാന്ത്വന സ്പർശം സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ പരിപാടിക്കിടയിലുണ്ടായ വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതിനിടെ ഒരു സംഘം സി പി എം പ്രവർത്തകർ രാത്രി 11 ഓടെ എലാങ്കോടിനടുത്ത കണ്ണംവള്ളിയിൽ മഹാത്മ വായനശാലക്കടുത്തുള്ള ജനതാദൾ (യു) പ്രവർത്തകനായ മൂലച്ചേരാൻറവിട ബൈജു നിവാസിൽ ബാലനെ വീട്ടിൽ കയറി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബാലന്റെ മകൻ ബൈജു ബിജെപി പ്രവർത്തകനാണ്.ഗൾഫിലായിരുന്ന ബൈജു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.അക്രമ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.