വാരാണസി: ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ വൈകിയതിനെ തുടർന്ന് ആറു വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മെഡിക്കൽ കോളജിലായിരുന്നു സംഭവം. പണമില്ലെന്ന് ആരോപിച്ചാണ് ആശുപത്രി അധികൃതർ കുട്ടിക്കു ചികിത്സ നിഷേധിച്ചത്.
കടുത്ത പനിയെ തുടർന്നാണ് അഞ്ചുവയസുകാരൻ വിനോദ് മരിച്ചതെന്ന് കുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ച വിനോദിനെ ചികിത്സിക്കാൻ ബന്ദ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ ആരോപിക്കുന്നു.
പണമില്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. ഇതിനു പിന്നാലെ കുട്ടി മരിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.