അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​നം ഓ​ടി​ച്ചു ; സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ക്കുകയും ഒ​രാ​ൾ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തകേസിൽ ഡ്രൈവർക്ക് രണ്ടുവർഷം തടവ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്ത കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് ത​ട​വു ശി​ക്ഷ. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ മാ​ഞ്ഞൂ​ർ ക​ല്ല​ട​യി​ൽ കെ.​എ​സ്.​മോ​ഹ​ന​നെ (39) ര​ണ്ടു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചാ​ണു കോ​ട്ട​യം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ. ​പ​ത്‌‌മകു​മാ​ർ ഹാ​ജ​രാ​യി.

2012 ജൂ​ണ്‍ 11ന് ​കോ​ട്ട​യം ടൗ​ണി​ൽ സ്റ്റാ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​നം ഓ​ടി​ച്ചു എ​ന്നാ​ണ് കേ​സ്.കോ​ട്ട​യം-​വൈ​ക്കം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് വ​ഴി​യെ ന​ട​ന്നു​പോ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചു​ട​ല​ആ​ണ്ടി (56)യാ​ണ് മ​രി​ച്ച​ത്.

വെ​സ്റ്റ് എ​സ്ഐ ടോ​മി സെ​ബാ​സ്റ്റ്യ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റും മ​റ്റൊ​രു കാ​റും ബൈ​ക്കു​മാ​ണ് ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ എ​സ്ഐ ടോ​മി സെ​ബാ​സ്റ്റ്യ​ന് പ​രി​ക്കേ​റ്റി​രു​ന്നു. കോ​ട്ട​യം ട്രാ​ഫി​ക് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

Related posts