ആളില്ലെന്ന പരാതി പരിഹാരമായി;   മെഡിക്കൽ കോളജിൽ   രോഗിയെ ആം​ബു​ല​ൻ​സി​ൽ നി​ന്നി​റ​ക്കാ​ൻ ഇ​നി “പ​ച്ച​ക്കി​ളി​ക​ൾ’

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: ആം​ബു​ല​ൻ​സു​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ ഇ​റ​ക്കാ​ൻ ആ​ളി​ല്ല​ന്നു​ള്ള പ​രാ​തി​യ​ക്ക് വി​രാ​മം ഇ​ട്ട്് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ജി​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു. പ​ച്ച​ക്കി​ളി​ക​ൾ എ​ന്ന് ജീ​വ​ന​ക്കാ​ർ ര​ഹ​സ്യ​മാ​യി വി​ളി​ക്കു​ന്ന പ​ച്ച ചു​രി​ദാ​റും ടോ​പ്പും ധ​രി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ ഇ​റ​ക്കു​വാ​നും ക​യ​റ്റാ​നും എ​ത്തു​ന്ന​ത്.

മു​ന്പ് ആം​ബു​ല​ൻ​സി​ൽ എ​ത്തി​യ അ​ജ്ഞാ​ത യു​വാ​വി​നെ ഇ​റ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തു മൂ​ലം ഡ്രൈ​വ​ർ ത​ന്നെ രോ​ഗി​യെ ത​ല കീ​ഴാ​യി ഇ​റു​ക്കു​ക​യും അ​യാ​ൾ പി​ന്നി​ട് മ​ര​ണ​പെ​ട്ട​തും ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ച്ച ഉ​ടു​പ്പി​ട്ട പു​തി​യ ജി​വ​ന​ക്കാ​രെ ഈ ​ത​സ​തി​ക​യി​ലേ​ക്ക് നി​യ​മി​ച്ച​ത്.

 

Related posts