കല്യാണ മണ്ഡപത്തില്‍ അപ്രതീക്ഷിതമായി കാമുകന്റെ രംഗപ്രവേശം. കാമുകിയുടെ ധീരത, ഒന്നും മനസിലാകാതെ വരനും, പറഞ്ഞുവരുന്നത് സിനിമയിലെ രംഗത്തെപ്പറ്റിയല്ല. അങ്ങ് അഗ്രയില്‍ നടന്ന ഒരു സംഭവത്തെപ്പറ്റിയാണ്. യുവതിയുടെ കല്യാണദിവസമാണ് കാമുകനായ യുവാവ് കതിര്‍മണ്ഡപത്തിലെത്തി വയറുനിറയെ അടി സ്വന്തമാക്കിയത്.
കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിറുത്തിയായിരുന്നു യുവാവിന്റെ രംഗപ്രവേശം. ബൈക്കിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ഹാരം കൃത്യമായി കതിര്‍മണ്ഡപത്തിലിരുന്ന കാമുകിയുടെ കഴുത്തിലേക്കെറിഞ്ഞു. തുടര്‍ന്ന് വധുവും കൈയിലുണ്ടായിരുന്ന ഹാരം കാമുകന്റെ അടുത്തെത്തി അണിയിച്ചു. ഇന്നേരമത്രയും മണ്ഡപത്തില്‍ സ്തബ്ധനായി ഇരിക്കുകയായിരുന്നു വരന്. സംഭവം പിടികിട്ടിയതോടെ വരന്റെ വീട്ടുകാര്‍ കാമുകന്റെ ദേഹത്ത് ഇടിയുടെ പൂരം നടത്തി. ഒടുവില്‍ പോലീസെത്തിയാണ് പഞ്ഞിക്കിടപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിയത്.
കല്യാണം മുടങ്ങിയെങ്കിലും വീട്ടുകാര്‍ കാമുകനൊപ്പം പോകാന്‍ അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും വധു പറയുന്നു. ഇനി വേറൊരു വിവാഹത്തിനില്ലെന്നും കാമുകനെ കിട്ടിയില്ലെങ്കില്‍ അവിവാഹിതയായി നില്‍ക്കുമെന്നും പറയുന്നു.