ചെന്നൈ: ട്രെയിനിൽ ഒന്പതു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ കെ.പി. പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലാണ് കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന പെൺകുട്ടിക്കു നേരെ അതിക്രമമുണ്ടായത്.
സേലത്തിനും ഈറോഡിനുമിടയിൽ വച്ചാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. 2006ൽ ചെന്നൈ ആർകെ നഗറിൽ ബിജെപി സ്ഥാനാർഥിയായി പ്രേം അനന്ത് മത്സരിച്ചിട്ടുണ്ട്.