വി​ദേ​ശ​വ​നി​ത​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ഒ​റ്റ ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ല;  സ​മ​യം എ​ടു​ത്താ​യാ​ലും സ​ത്യം ക​ണ്ടെ​ത്തു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​യം എ​ടു​ത്താ​യാ​ലും സ​ത്യം ക​ണ്ടെ​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ന്വേ​ഷ​ണം ഒ​റ്റ ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ല. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‌ അ​ന്വേ​ഷ​ണ​ത്തി​ന്് വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ​യും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യം തേ​ടു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ലി​ഗ​യു​ടെ മ​ര​ണ​ത്തി​ലെ അ​ന്വേ​ഷ​ണം കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. മു​ൻ​വി​ധി​യോ​ടെ ഒ​രു കാ​ര്യ​വും ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും ബെ​ഹ്റ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts