‘ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഉൗട്ട് ആചാരാനുഷ്ഠാനങ്ങളോടെ പവിത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഘെരാവോ ചെയ്തു.രാവിലെ 11.45ഓടെ പ്രത്യേകം പ്രത്യേകമായി എത്തിയ പതിനഞ്ചോളം പ്രവർത്തകർ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്ററുടെ റൂമിലേക്ക് നാമം ജപിച്ച് കയറുകയായിരുന്നു.
പ്രസാദ ഉൗട്ട് ആചാരാനുഷ്ഠാനങ്ങളോടെ നടത്തണമെന്നും ആയിരം രൂപയ്ക്ക് നെയ് വിളക്ക് ചീട്ടാക്കി ദർശനം അനുവദിക്കുന്നത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ ആവശ്യങ്ങൾ ദേവസ്വം ഭരണസമിതിക്കു മുന്നിൽ വയ്ക്കാമെന്നും അതിനുശേഷം തീരുമാനം അറിയിക്കാമെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
എന്നാൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ തീരമാനം ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാമജപം തുടർന്നു. ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിൽ നിന്ന് പോലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്തു.