മലപ്പുറം: ആസിഡ് ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ച കേസിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു. കോഡൂർ ഉമ്മത്തൂർ സ്വദേശി പോത്തഞ്ചേരി ബഷീർ(52) ആണ് ഞായറാഴ്ച പുലർച്ചെ 12.15 ഓടെ മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറന്പിലെ വാടകവീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖവും നെഞ്ചും ഉൾപ്പെടെ ശരീരത്തിൽ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ നിന്നാണ് മരിച്ചത്.
മെഡിക്കൽ കോളജ് പോലീസ് നൽകിയ വിവരം പ്രകാരം മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു
. അക്രമവുമായി ബന്ധപ്പെട്ട് ബഷീറിന്റെ മരണ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള സൈൻറ്ഫിക് എക്സ്പേർട്ടസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്വക്വാഡ് എന്നിവർ മുണ്ടുപറന്പിലെ വീട്ടിലെത്തി തെളിവെടുത്തു. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.