കൊച്ചി: ഇന്ധനവിലയിൽ സംസ്ഥാനത്ത് ഇന്നും വർധനവ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് പെട്രോളിന് 14 പൈസയുടെയും ഡീസലിന് 19 പൈസയുടെയും വർധനവാണ് ഉണ്ടായിട്ടുള്ളത്.
തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ്. അതേസമയം കൊച്ചിയിൽ ഇന്ധനവിലയിൽ നേരിയ വ്യത്യാസമുണ്ട്. ഇവിടെ പെട്രോളിന് 13 പൈസയുടെ വർധനവാണുണ്ടായിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 77.39 രൂപയും ഡീസലിന് 70.38 രൂപയുമാണ് വില.
ഇന്നലെ കൊച്ചിയിൽ പെട്രോളിന് 77.26 രൂപയും ഡീസലിന് 70.19 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് വില വർധിക്കുന്നതാണ് നിലവിലെ കുതിപ്പിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിന് മുന്‍പ് സമാനരീതിയിൽ വിലവർധനവുണ്ടായ 2013 ൽ അസംസ്കൃത എണ്ണക്ക് ബാരലിന് 147 ഡോളറായിരുന്നു.
ഇപ്പോൾ ബാരലിന് 81 ഡോളറിനടുത്ത് വിലയെത്തി നിൽക്കുന്പോഴും രാജ്യത്ത് ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് സാധാരണക്കാരെ ഏറെ വലയ്ക്കുന്നതാണ്. ഒരു മാസത്തിനിടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് മൂന്ന് രൂപയോളവും വർധനവ് ഉണ്ടായ സാഹചര്യത്തിൽ ഇന്ധനവിലക്കയറ്റം കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കേന്ദ്രവും സംസ്ഥാനവും നികുതി കുറച്ചാൽ ഇന്ധനവിലക്കയറ്റത്തിന് ശമനമുണ്ടാകും. എന്നാൽ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ ഇവയുടെ വാറ്റ് കുറയ്ക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ ഒക്ടോബറിൽ എക്സൈസ് ഡ്യൂട്ടിയിൽ ലിറ്ററിന് രണ്ടു രൂപ കുറച്ചിരുന്നു. ഇനി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് 78.57 രൂപയും ഡീസലിന് 71.49 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട്- പെട്രോള്‍ 77.74, ഡീസല്‍ 70.73 തൃശ്ശൂര്‍- പെട്രോള്‍ 77.59, ഡീസല്‍ 70.51 ആലപ്പുഴ- പെട്രോള്‍ 77.80, ഡീസല്‍ 70.76, കൊച്ചി- പെട്രോള്‍ 77.45, ഡീസല്‍ 70.43 പാലക്കാട്- പെട്രോള്‍ 77.91, ഡീസല്‍ 70.79 കണ്ണൂര്‍- പെട്രോള്‍ 77.70, ഡീസല്‍ 70.69, ഇടുക്കി- പെട്രോള്‍ 78.05, ഡീസല്‍ 70.96 കൊല്ലം- പെട്രോള്‍ 78.20, ഡീസല്‍ 71.14.