പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ മെയ് മൂന്നിന് പട്ടയമേള നടക്കും. ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 1761 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുകയെന്ന്് ജില്ലാ കലക്ടർ ഡോ. പി. സുരേഷ് ബാബു പറഞ്ഞു.
ലാൻഡ് ട്രിബ്യൂനൽ വഴി 1400 പട്ടയങ്ങളും താലൂക്ക് വഴി 361 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. പാലക്കാട് 52, ചിറ്റൂർ 108, ആലത്തൂർ 53, മണ്ണാർക്കാട് 32, ഒറ്റപ്പാലം 10, പട്ടാന്പി 106 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം.
ലാൻഡ് ട്രിബ്യൂനലിൽ പാലക്കാട് എൽ.ടി 350, ഒറ്റപ്പാലം എൽ.ടി. 300, ദേവസ്വം ലാൻഡ് ട്രിബ്യുനൽ 250, ആർ.ആർ പാലക്കാട് 75, ആർ.ആർ. ചിറ്റൂർ 73, എൽ.എ(ജി) നം.1- 100, എൽ.എ(ജി)നം 2- 121, എൽ.എ (കിൻഫ്ര) 96, പെർമനന്റ് ആയക്കെട്ട് രജിസ്റ്റർ (ഇറിഗേഷൻ) 35 എന്നിങ്ങനെ 1400 പട്ടയങ്ങളും വിതരണം ചെയ്യും.
പട്ടയമേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേബറിൽ ചേർന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, പാലക്കാട് ആർഡിഒ പി. കാവേരികുട്ടി, ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) എ. ദേവയാനി, ആലത്തൂർ തഹസിൽദാർ ആർ.പി. സുരേഷ്, ചിറ്റൂർ തഹസിൽദാർ(എൽആർ) കെ. ബാലകൃഷ്ണൻ, പാലക്കാട് ഭൂരേഖ തഹസിൽദാർ ആനിയമ്മ വർഗ്ഗീസ്, ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷൻ) സി. സുന്ദരൻ , മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.