കാക്കിക്കുള്ളിലെ കണ്ണില്ലാത്ത ക്രൂരത! വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്‌ഐ ദീപക് അസഭ്യം പറഞ്ഞ് അടിവയറ്റില്‍ ചവിട്ടി; സംഭവം ദിവസം സെല്ലിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ ആർടിഎഫുകാർ ക്രൂരമായി മർദിച്ചതായി ശ്രീജിത്തിന്‍റെ സുഹൃത്തുക്കൾ. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്ഐ ദീപക് നിലത്തിട്ട് മർദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്‍റെ അടിവയറ്റിൽ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്‍റെ മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ പറഞ്ഞു.

അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരും ശ്രീജിത്തിനെ മർദിച്ചു. ശ്രീജിത്തിന്‍റെ ശരീരത്തിൽ പരിക്കുകൾ കണ്ടത് ഇതിനു ശേഷമാണെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശ്രീ​​​ജി​​​ത്തി​​​നെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽവ​​​ച്ച് എ​​​സ്ഐ ദീ​​​പ​​​ക് മ​​​ർ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ന​​​ൽ​​​കി​​​യ റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കൊ​​​ല​​​ക്കു​​​റ്റം, അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ങ്ക​​​ലി​​​ൽ വ​​​യ്ക്ക​​​ൽ, മ​​​ർ​​​ദ​​​നം എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ദീ​​​പ​​​ക്കി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ശ്രീ​​​ജി​​​ത്തി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ താ​​​ൻ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും കേ​​​സു​​​മാ​​​യി ത​​​നി​​​ക്കു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നുമാണ് ദീ​​​പ​​​ക് കഴിഞ്ഞ ദിവസം കോ​​​ട​​​തി​​​യി​​​ൽ പ​​​റഞ്ഞത്. ശ്രീ​​​ജി​​​ത്തി​​​നെ താ​​​ൻ മ​​​ർ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ദീ​​​പ​​​ക് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. ദീ​​​പ​​​ക്കി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ തള്ളുകയും ചെയ്തു.

Related posts