കല്ലുവെട്ടു മുതല്‍ ഓപ്പറേഷന്‍ തീയറ്ററിലെ സഹായിയായി വരെ ജോലി; ഭര്‍ത്താവ് എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു; ആശ്വാസമായി വന്ന സ്ത്രീ നയിച്ചത് അനാശാസ്യത്തിലേക്ക്…

പിണറായിയില്‍ മകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു.

നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഈ പരിചയമുപയോഗിച്ച് പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നതായാണ് വിവരം. ഈ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നതായി സൗമ്യ വെളിപ്പെടുത്തി.

ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോകുകയായിരുന്നുവെന്നും സൗമ്യയുടെ മൊഴിയില്‍ പറയുന്നു. പത്തു വര്‍ഷം മുമ്പ് പതിനാറുകാരനായിരുന്ന യുവാവുമായി തുടങ്ങിയ അവിഹിതബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും സൗമ്യ പറഞ്ഞു.ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു.

കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന്‍ വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്ത ശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടു പോയത്. അവിടെ നിന്നും കോഴിക്കോട് കൊണ്ടു പോകുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു.

ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. താന്‍ രണ്ട് യുവാക്കളോടൊപ്പം അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത് മകള്‍ അമ്മയോടെ പറഞ്ഞിരുന്നു. അക്കാര്യം പറഞ്ഞ് അമ്മ ശകാരിച്ചു. നാട്ടുകാരോടും തന്നേക്കുറിച്ച് മോശം പറഞ്ഞു. ഇതോടെ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

അമ്മക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി .ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ച് മരിച്ചു. എന്നിട്ടും ആരും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല അതു കൊണ്ടാണ് പിതാവിനേയും കൊല്ലാന്‍ ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്‍കിയത്.

മാതാവിന് മീന്‍ കറിയിലാണ് വിഷം കൊടുത്തത്. മകള്‍ക്ക് ചോറിലും. തടസങ്ങളെല്ലാം നീക്കി കാമുകന്മാര്‍ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം.മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണം നടത്തിയതും വെള്ളം പരിശോധിക്കാനെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടു പോയതും സൗമ്യ മൊഴിയില്‍ പറയുന്നു.

 

Related posts