അന്നത്തെ ഓര്‍മ ഉള്ളതിനാലാവാം ഞാനുമായി ചിത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹം സമ്മതം തരാത്തത്! മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് അവാര്‍ഡുകളുടെ തോഴനായ സംവിധായകന്‍ ജയരാജ് പറയുന്നതിങ്ങനെ

അവാര്‍ഡുകളുടെ തോഴനായ സംവിധായകന്‍ എന്നാണ് ജയരാജ് അറിയപ്പെടുന്നത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കേരളത്തിലേയ്ക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംവിധായകന്‍.

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേട്ടത്തിനുശേഷം അനേകം അഭിമുഖങ്ങളില്‍ ജയരാജ് നേരിടേണ്ടി വന്ന ഒരു ചോദ്യമാണ് നടനവിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഒരു സിനിമ ചെയ്യാത്തതെന്താണെന്നത്.

എല്ലാ പ്രാവശ്യവും അതിന് കൃത്യമായ ഉത്തരവും ജയരാജ് നല്‍കുകയുണ്ടായി. മോഹന്‍ലാലിനോട് താന്‍ തന്നെ ചെയ്‌തൊരു തെറ്റ് കാരണമാണ് തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും സംഭവിക്കാത്തതെന്നാണ് ജയരാജ് പറഞ്ഞത്. ഇതേക്കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് വെളിപ്പെടുത്തുകയും ചെയ്തു. അതിങ്ങനെയാണ്..

ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു.

കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു.

അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്. ജയരാജ് പറയുന്നു.

 

 

Related posts