ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ ഓടുന്ന കാറിൽ പതിനൊന്നാം ക്ലാസുകാരിയെ ക ൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് പോലീസ്. മെഡിക്കൽ – പതോളതി റിപ്പോർട്ടുകളിൽ കൂട്ടമാനഭംഗം നടന്നതിന്റെയോ നടത്താൻ ശ്രമിച്ചതിന്റെയോ തെളിവുകളില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ പിന്നിലെ ദുരൂഹതമാറ്റാൻ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ സഹപാഠിയായ വിദ്യാർഥിനിയെ ചോദ്യം ചെയ്തതിൽ നിന്നും പെൺകുട്ടി കാറിലല്ല, സ്കൂട്ടറിലാണ് പോയതെന്ന് മൊഴി നൽകിയിട്ടുണ്ട്.
വീട്ടിൽ കൊണ്ടുവിടാമെന്നു വാഗ്ദാനം ചെയ്തു കാറിൽ കയറ്റിസഹപാഠിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.ഇതിനു ശേഷം ബലമായി മയക്കുമരുന്നു നൽകിയശേഷം കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം കാർ നഗരത്തിൽ ചുറ്റിയതിനുശേഷം റോഡരികിൽ ഉപേക്ഷിച്ചു.
സ്കൂൾ വിട്ടു പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനിടെ വഴിയരികിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ കൂട്ടമാനഭംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തിരുന്നു.