തലശേരി: മാതാപിതാക്കളും മകളുമുള്‍പ്പെടെ മൂന്ന് പേരെ വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്ക് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍.
തലശേരി ഗവ. റസ്റ്റ് ഹൗസില്‍ 10 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം നടത്തിയ സൗമ്യയെ രാത്രി പത്തോടെയാണ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിച്ച ഉടന്‍ തന്നെ ചപ്പാത്തിയും പച്ചക്കറിയും സൗമ്യക്ക് നല്കി. സാവധാനത്തില്‍ ഭക്ഷണം കഴിച്ച സൗമ്യക്ക് പോലീസ് സ്റ്റേഷനിലെ വനിതാ മുറിയിലാണ് കിട്ടാക്കാന് സൗകര്യമൊരുക്കിയത്.
സൗമ്യ ശാന്തമായി ഉറങ്ങിയപ്പോള്‍ ആറ് വനിതാ പോലീസുകാര്‍ ഉറക്കമൊഴിഞ്ഞ് സൗമ്യക്ക് കാവലിരുന്നു.