ഫുട്പാത്തിൽ കൂടി നടന്നുവരുന്ന രണ്ടു യുവതികളിലൊരാൾ ഒപ്പമുണ്ടായിരുന്നയാളെ ഓടിക്കൊണ്ടിരുന്ന ബസിന്റെ അടിയിലേക്കു തള്ളിയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോളണ്ടിലാണ് സംഭവം. ചക്രത്തിനു സമീപത്തേക്ക് വീണ ഈ യുവതി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
നിലത്തു നിന്നും എഴുന്നേറ്റു വന്ന യുവതി ഇവരെ ആലിംഗനം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ ചോദ്യം ചെയ്തപ്പോൾ ഒരു തമാശക്ക് ഞാൻ ചെയ്താണെന്നാണ് ഉത്തരം നൽകിയത്. അപകടത്തിൽ ഇവർക്ക് പരിക്കേറ്റിട്ടില്ല. സുഹൃത്തിനെ നിലത്തേക്ക് തള്ളിയിട്ട യുവതിയിൽ നിന്നും ഗതാഗതം തടസപ്പെടുത്തിയതിന് പിഴ ഈടാക്കിയിട്ടുണ്ട്.