അപ്പോ കെഎസ്ആര്‍ടിസി ബസ് വാഴയിലിടിച്ച് നില്‍ക്കുമല്ലേ! അന്ന് പപ്പു പറഞ്ഞത് സത്യമായിരുന്നെന്ന് സമ്മതിച്ച് സോഷ്യല്‍മീഡിയ; കുതിരവട്ടം പപ്പുവിന്റെ ഹിറ്റ് ഡയലോഗ് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം വൈറല്‍

സിനിമാക്കഥകളെ വെല്ലുന്നത് പലതും നിത്യജീവിതത്തില്‍ സംഭവിക്കാറുള്ളതാണ്. എന്നാല്‍ ഇത് കുറച്ച് അവിശ്വസനീയമായിപ്പോയി എന്നാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ഒരു ചിത്രം കണ്ട് ആളുകള്‍ പറയുന്നത്. ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രം, താമരശ്ശേരി ചുരം ഇറങ്ങിയ കഥയ്ക്ക് ചേര്‍ന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

പപ്പുവിന്റെ കഥാപാത്രം പറഞ്ഞതുപോലെ തന്നെ കെഎസ്ആര്‍ടിസി ബസ് വാഴയിലിടിച്ച് നില്‍ക്കുന്ന ഒരു കാഴ്ച. റോഡില്‍ നിന്നും നിയന്ത്രണംവിട്ട ബസ്, വാഴയില്‍ ഇടിച്ചുനില്‍ക്കുന്ന ചിത്രം ആളുകളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്ന് പപ്പു പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലല്ലോ ഇപ്പോ എങ്ങനെയുണ്ട് എന്നു ചോദിച്ചുകൊണ്ടാണ് പലരും ട്രോള്‍ പ്രചരിപ്പിക്കുന്നത്.

Related posts