മലയാള സിനിമയില്‍ താരാധിപത്യം അതിരൂക്ഷമാണെന്ന വിമര്‍ശനവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. മലയാള സിനിമയിലെ ചില താരരാജാക്കന്മാര്ക്ക് അല്‍പ്പത്തരമാണെന്നും ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെപ്പോലുള്ള പ്രതിഭകളെ കണ്ടു പഠിക്കണമെന്നും ജി സുധാകരന് പറഞ്ഞു.
അവരാരും അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടുമില്ലെന്നും, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. മലയാള സിനിമയിലെ ചില പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു.